മാമലക്കണ്ടത്ത് തീപിടുത്തം; 20 ഏക്കർ കൃഷിഭൂമിയിലെ വിളകൾ കത്തിനശിച്ചു

ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്
 മാമലക്കണ്ടത്ത് തീപിടുത്തം; 20 ഏക്കർ കൃഷിഭൂമിയിലെ വിളകൾ കത്തിനശിച്ചു
Updated on

കോതമംഗലം : കുട്ടമ്പുഴ മാമലക്കണ്ടത്ത് കൃഷി ഭൂമിക്ക് തീ പിടിച്ചു. 7 പേരുടെ 20 ഏക്കർ കൃഷിയിടത്തിലാണ് തീപടർന്നു കയറിയത്. റബർ, കുരുമുളക്, കൊക്കോ, കമുക്, കശുമാവ് തുടങ്ങിയ കൃഷികൾ വ്യാപകമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.അമ്പാടൻ വർ ഗീസ്, വടക്കേത്തലയ്ക്കൽ ഫിലോമിന സോമൻ, ഇരട്ടയാനിക്കൽ ബാലചന്ദ്രൻ, ഇറമ്പിൽ

ജെസി സിബി, എഴുത്തുകല്ലിങ്കൽ സന്തോഷ്, മറ്റത്തിൽ അഖിൽദേവ്, കോട്ടേപ്പറമ്പിൽ കെ.കെ.ഷാജി എന്നിവരുടെ കൃഷിയിടത്തി ലാണു തീപിടിത്തമുണ്ടായത്. ആറംഗ മദ്യപസംഘം മീൻ ചുട്ടു തിന്നപ്പോൾ തീ കൃഷിയിടത്തിൽ പടർന്നതായി കാട്ടി ഉടമസ്ഥർ പൊലീസിലും, വനം വകുപ്പ് അധികാരികൾക്കും പരാതി നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com