മെഡിക്കൽ കോളെജിലെ തീപിടുത്തം; വിദഗ്ദ സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്

വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെ യുപിഎസ് റൂമില് ഷേർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്.
Fire at Medical College; Expert team to investigate, says Minister Veena George

മെഡിക്കൽ കോളെജിലെ തീപിടുത്തം; വിദഗ്ദ സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്

file image

Updated on

കോഴിക്കോട്: മെഡിക്കൽ കോളെജിൽ തീപിടുത്തം ഉണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ വിദഗ്ദ സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്. വിവിധ വകുപ്പുകളുടെ പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചുവെന്നും അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമേ കാര്യങ്ങൾ വ്യക്തമാകുവെന്നും മന്ത്രി പറഞ്ഞു.

ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്തും. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെ യുപിഎസ് റൂമില് ഷേർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com