
കളമശേരിയിൽ കിടക്കക്കമ്പനി ഗോഡൗണിൽ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു
കൊച്ചി: കളമശേരിയിൽ കിടക്കക്കമ്പനി ഗോഡൗണിൽ തീപിടുത്തം. കളമശേരി ബിവറേജസ് ഔട്ട്ലെറ്റിന് പിൻവശത്തുള്ള കിടക്കകമ്പനി ഗോഡൗണിനാണ് തീപിടിച്ചത്. തീപിടുത്തത്തെ തുടർന്ന് സമീപത്തുള്ള ഇല്ക്‌ട്രിക് ലൈൻ പൊട്ടി നിലത്തു വീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചു. വൻ നാഷ നഷ്ടമാണുണ്ടായിരിക്കുന്നത്.
ഏലൂർ, തൃക്കാകര യുണിറ്റുകളിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിനു സമീപം ജനവാസമേഖലയായതിനാൽ തീ അണയ്ക്കുന്നതിനായി കൂടുതൽ ഫയർ ഫോഴ്സിനെ വിന‍്യസിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.