
പത്തനംതിട്ടയിൽ കാർ വാഷിങ് സെന്‍ററിൽ തീപിടിത്തം; 3 വാഹനങ്ങൾ കത്തി നശിച്ചു
symbolic image
പത്തനംതിട്ട: കാർ വാഷിങ് സെന്‍ററിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. തിരുവല്ലയിലെ പെരുംതുരുത്തിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായപ്പോൾ തന്നെ തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന സ്ഥലെത്തത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഷോർട്ട് സർക‍്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.