
കണ്ണൂർ ബസ് സ്റ്റാൻഡിൽ തീപിടിത്തം; നിരവധി കടകൾ കത്തി നശിച്ചു
കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു തീപിടിത്തം.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിവിരം. ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുളള ശ്രമത്തിലാണ്. കെട്ടിടത്തിന്‍റെ പുറത്തെ തീ അണയ്ക്കാൻ സാധിച്ചെങ്കിലും അകത്ത് തീ പടരുകയാണ്. സമീപത്തെ സൂപ്പർ മാർക്കറ്റിൽ തീ പടർന്നതായാണ് വിവരം.