നേത്രാവതി എക്സ്‌പ്രസിൽ തീപിടിത്തം; പൊലീസും ജീവനക്കാരും ചേർന്ന് തീയണച്ചു

സംഭവത്തിൽ റെയിവെ പൊലീസ് അന്വേഷണം ആരംഭിച്ചു
നേത്രാവതി എക്സ്‌പ്രസിൽ തീപിടിത്തം; പൊലീസും ജീവനക്കാരും ചേർന്ന് തീയണച്ചു
Updated on

ആലുവ: നേത്രാവതി എക്സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്സ് പ്രസിന്‍റെ പാൻട്രി കാറിനടിയിലാണ് തീപിടുത്തമുണ്ടായത്. ആലുവ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിൽ തീയും പുകയും കണ്ടതോടെ റെയിൽവേ പൊലീസ് അഗ്നി ശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു.

ബ്രേക്ക് ഉരഞ്ഞ് തീപടർന്നതാണെന്നാണ് സംശയം. കൂടുതൽ പരിശോധനക്കായി ട്രെയിൻ ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്. 12,13 ബോഗികളിലായിരുന്നു തീപിടിത്തം. സംഭവത്തിൽ റെയിവെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com