

തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം
തൃശൂർ: തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം. നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീ പിടിച്ചത്. മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്ന് പ്രാഥമിക നിഗമനം.
എസിയുമായി ബന്ധപ്പെട്ട പണികളാണ് നടന്നിരുന്നത്. എസിയുടെ ഇൻസുലേഷൻ തകരാറായതാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് നിഗമനം. ആർക്കും പരുക്കുകളില്ല. രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു.