
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; ആളപായമില്ല
കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. 'മാമ്പിള്ളി പ്ലൈവുഡ്സ്' എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പെരുമ്പാവൂരിൽ നിന്നും 3 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ശനിയാഴ്ച രാത്രി 7:30 ഓടെയാണ് സംഭവം. ഡ്രയറിലെ ചോർച്ച മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും ഇവർക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നതിനാൽ വന്‍ അപകടം ഒഴിവായി. അപകടത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരം പുറത്തുവന്നിട്ടില്ല.