ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വൻ തീപിടുത്തം: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ആറ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വൻ തീപിടുത്തം: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വൻ തീപിടുത്തം. കൂടുതൽ പ്രദേശങ്ങളിലേക്കു തീ വ്യാപിക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നായി ആറ് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

വൈകിട്ട് നാലരയോടെയാണു തീ പടർന്നു പിടിച്ചത്. സമയം കഴിയുന്തോറും കൂടുതൽ പ്രദേശങ്ങളിലേക്കു തീ പടരുകയായിരുന്നു. ഇതിനു മുമ്പ് പലവട്ടം ബ്രഹ്മപുരം പ്ലാന്‍റിൽ തീപിടുത്തമുണ്ടായിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com