തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

തീ ആളിപടർന്നതോടെ ഷോറൂമുകളിലുണ്ടയിരുന്ന ചില വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്
തൃശൂരിൽ കാർ ഷോറൂമിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു
Updated on

തൃശൂർ: തൃശൂരിൽ കുട്ടനെല്ലൂരിലുള്ള കാർ ഷോറൂമിൽ വൻ തീപിടുത്തം. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഭാഗികമായി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്നാൽ കനത്ത പുക ഉയർന്നിട്ടുണ്ട്.

തീ ആളിപടർന്നതോടെ ഷോറൂമുകളിലുണ്ടയിരുന്ന ചില വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. പെട്ടെന്നു തന്നെ നിരവധി വാഹനങ്ങൾ അവിടെനിന്നും മാറ്റാനായതുകൊണ്ട് കൂടുതൽ വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടില്ല. എന്നാൽ തീപിടുത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com