കക്കയത്ത് വീണ്ടും തീപിടിത്തം

ഇതോടെ പ്രദേശത്ത് മൂന്നാംതവണയാണ് തീപിടുത്തമനുണ്ടാകുന്നത്
കക്കയത്ത് വീണ്ടും തീപിടിത്തം

കൂരാച്ചുണ്ട്: കക്കയത്ത് വീണ്ടും തീപിടുത്തം. വനഭൂമിയിലും ഇറിഗേഷന്‍ വകുപ്പിന്‍റെ ഭൂമിയിലുമാണ് തീപിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് കക്കയത്തിനു സമീപം തീപിടുത്തമുണ്ടായത്. ഉച്ച തിരിഞ്ഞ് രണ്ടരയോടെ പഞ്ചവടിയിലും തീപിടുത്തമുണ്ടായി.

ഇതോടെ പ്രദേശത്ത് മൂന്നാംതവണയാണ് തീപിടുത്തമനുണ്ടാകുന്നത്. ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തിൽ അക്വേഷ്യ മരങ്ങൾക്കുൾപ്പെടെ തീപിടിച്ചിരുന്നു. ഇന്ന് അടിക്കാടുകളിലാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീ അണയ്ക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com