
എൻഒസിക്ക് കൈക്കൂലി ആവശ‍്യപ്പെട്ടു; ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: എൻഒസി നൽകുന്നതിന് കൈക്കൂലി ആവശ‍്യപ്പെട്ട ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ഫയർ ഫോഴ്സ് ഉദ‍്യോഗസ്ഥനായ ഹിതേഷിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് സസ്പെൻഡ് ചെയ്തത്.
ത്രീ സ്റ്റാർ ലൈസൻസ് പുതുക്കുന്നതിനു വേണ്ടിയാണ് പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ ഫയർ എൻഒസി ആവശ‍്യപ്പെട്ട് ഹിതേഷിനേ സമീപിച്ചത്. എന്നാൽ എൻഒസി പുതുക്കുന്നതിനായി ഒരു ലക്ഷം രൂപ ഹിതേഷ് കൈക്കൂലിയായി ആവശ‍്യപ്പെടുകയായിരുന്നു. തുടർന്ന് കെട്ടിട ഉടമ പരാതി നൽകുകയും വിജിലൻസിന്‍റെ നിർദേശ പ്രകാരം ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.