
കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു.
അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുലർച്ചെ 2.15 മുതൽ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും 6 മണിയോടെയാണ് ശ്രമം പൂർത്തിയായത്.
ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനവും പൂർണമായി കത്തിനശിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുവാൻ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും അളുകളെ അധികൃതർ ഒഴിപ്പിച്ചിരുന്നു.