മലപ്പുറത്ത് ഡീസൽ ലോറി മറിഞ്ഞ സ്ഥലത്തെ കിണറുകളിൽ തീപിടുത്തം | Video

മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്ത് തീ കത്തുന്നുണ്ട്
Video Screenshot
Video Screenshot

മലപ്പുറം: പെരിന്തൽമണ്ണയിൽ ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങിലെ വീടുകളിലെ കിണറുകൾക്കുള്ളിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കില്ല.

പരിയാപുരം കൊല്ലറേശ്ശുമറ്റത്തിൽ ബിജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസുമെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കിണറ്റിലെ ഡീസൽ കലർന്ന വെള്ളം ടാങ്കർ ലോറിയിലേക്ക് മാറ്റുകയാണ്. സമീപത്തെ സേക്രട്ട് ഹാർട്ട് കോൺവെന്‍റിലെ കിണറ്റിലും സമാന രീതിയിൽ തീപിടുത്തമുണ്ടായി. മോട്ടർ പ്രവർത്തിപ്പിക്കാന്‍ സ്വിച്ച് ഓണാക്കിയപ്പോൾ കിണറ്റിനുള്ളിൽ തീപിടിത്തമുണ്ടായവുകയായിരുന്നു. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്ത് തീകത്തുന്നുണ്ട്.

ഞായറാഴ്ച പുലർച്ചെ 4 മണിയോടെ എറണാകുളത്ത് നിന്നും ഡീസലുമായി കൊണ്ടോട്ടിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. ലോറിയിൽ നിന്നും 20,000 ലിറ്റർ ഡീസലാണ് സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിപ്പോയത്. ചീരട്ടാമലയിലെ വ്യൂപോയന്‍റിന് സമീപത്ത് നിന്നും 25 അടിയോളം താഴ്ചയിലേക്ക് ട്രക്ക് മറിഞ്ഞതിനാൽ പ്രദേശത്താകെ ഡീസൽ വ്യാപിച്ചിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് അന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com