ശബരിമല ഡ‍്യൂട്ടിക്കിടെ മദ‍്യപിച്ചു; ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻ‌ഷൻ

ഡ‍്യൂട്ടിയിലിരിക്കെ മദ‍്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
fire officers suspended for getting drunk while on duty at sabarimala
ശബരിമല ഡ‍്യൂട്ടിക്കിടെ മദ‍്യപിച്ചു; ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻ‌ഷൻfile
Updated on

പത്തനംതിട്ട: ശബരിമല ഡ‍്യൂട്ടിക്കിടെ മദ‍്യപിച്ച ഫയർഫോഴ്സ് ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി ഫ‍യർ സ്റ്റേഷനിലെ ഉദ‍്യോഗസ്ഥൻ സുബീഷ് എസ്, ഗാന്ധി നഗർ സ്റ്റേഷനിലെ ബിനു പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ‍്യപിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഫ‍യർഫോഴ്സ് ഡ‍്യൂട്ടിയിലിരിക്കെ ഡിസംബർ 28ന് പമ്പയിൽ വച്ച് മദ‍്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ശബരിമല തീർഥാടകരുടെ സുരക്ഷയ്ക്കായി പമ്പ പോയിന്‍റിൽ നിയോഗിച്ച ഉദ‍്യോഗസ്ഥരായിരുന്നു ഇരുവരും. ഡിസംബർ 28 ന് 10.45 ന് ഡ‍്യൂട്ടി സമയത്ത് പമ്പാ കെഎസ്ഇബി ചാർജിങ് സെന്‍ററിൽ ഉൾവശത്ത് കാറിലിരുന്ന് പരസ‍്യമായി മദ‍്യപിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുവരും അറസ്റ്റിലാവുകയും ചെയ്തു. പമ്പ എസ്ഐ ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com