നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരുക്ക്; 8 പേരുടെ നില ഗുരുതരം, 2 പേർ കസ്റ്റഡിയിൽ|video

ചിതറി ഓടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്
firecracker room caught fire at kasargod neeleswaram veerarkav temple
നിലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരുക്ക്; 8 പേരുടെ നില ഗുരുതരം, 2 പേർ കസ്റ്റഡിയിൽ
Updated on

നീലേശ്വരം: കാസർഗോഡ് നീലേശ്വരത്ത് ആഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ 2 പേർ അറസ്റ്റിൽ. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയുമാണ് കസ്റ്റഡിയിലായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ചിതറി ഓടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. ഒരു കിലോമീറ്റർ അകലെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറ‍ഞ്ഞു. ചൈനീസ് പടക്കങ്ങളാണ് പൊട്ടിയതെന്നാണ് വിവരം. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പൊലീസിനെ അറിയിച്ചു. ഇതിന്‍റെ ബില്ലും കമ്മിറ്റിക്കാർ കാണിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com