വയനാട്ടിൽ വിരണ്ടോടിയ പോത്തിനെ വെടിവച്ചു, പെല്ലറ്റ് കൊണ്ടത് പ്രദേശവാസികളുടെ ദേഹത്ത്; 2 പേർക്ക് പരുക്ക്

പോത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്
fired at buffalo but pellets hit at people two injured in mananthavady

വയനാട്ടിൽ വിരണ്ടോടിയ പോത്തിനെ വെടിവച്ചു, പെല്ലറ്റ് കൊണ്ടത് പ്രദേശവാസികളുടെ ദേഹത്ത്; 2 പേർക്ക് പരുക്ക്

file image

Updated on

മാനന്തവാടി: വയനാട്ടിലെ കൂളിവയലിൽ വിരണ്ടോടിയ പോത്തിനെ വെടിവയ്ക്കുന്നതിനിടെ 2 പ്രദേശവാസികൾക്ക് ദേഹത്ത് പെല്ലറ്റ് കയറി പരുക്ക്. പോത്ത് വനം വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്.

ആർആർടി ഉദ്യോഗസ്ഥൻ ജയസൂര്യയ്ക്കാണ് പരുക്കേറ്റത്. നേരത്തെ പഞ്ചാരകൊല്ലിയിൽ വച്ച് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ അതേ ഉദ്യോഗസ്ഥനാണ് ജയസൂര്യ.

പോത്തിനെ വെടിവയ്ക്കുന്നതിനിടെ കെല്ലൂർ കാപ്പുംകുന്ന് ജലീലിന് മുഖത്തും കുളിവയൽ സ്വദേശി ജസീമിന്‍റെ വയറ്റിലുമാണ് പെല്ലത്ത് തുളച്ചു കയറിയത്. മൂന്ന് പേരെയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com