തീപിടിച്ച സിംഗപ്പുർ കപ്പലിൽ അഗ്നിരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കം

കപ്പലിൽ നിന്നു തവിട്ടു നിറത്തിലുളള പുകയാണ് നിലവിൽ ഉയരുന്നത്.
Firefighting operations begin on Singapore cargo ship that caught fire in the Arabian Sea

അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പലിൽ അഗ്നിരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കം

Updated on

കൊച്ചി: അറബിക്കടലിൽ തീപിടിച്ച സിംഗപ്പുർ ചരക്ക് കപ്പൽ വാൻ ഹയി 503ന്‍റെ ഉളളിൽ കയറിയുളള അഗ്നിരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കം. കപ്പലിൽ തീയുളള ഭാഗങ്ങൾ കണ്ടെത്താൻ തെർമൽ ഇമേജിങ് ക്യാമറകൾ ഉപയോഗിച്ചുളള പരിശോധനകൾ പുരോഗമിക്കുന്നു.

കപ്പലിൽ നിന്നു തവിട്ടു നിറത്തിലുളള പുകയാണ് നിലവിൽ ഉയരുന്നത്. ഉളളറകളിൽ എവിടെയെങ്കിലും അപകടകരമായ രീതിയിൽ തീയുണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമം.

പുക വമിക്കുന്ന കപ്പലിനുളളിൽ അപകടരഹിതമായി ശ്വസിക്കാൻ സഹായിക്കുന്ന എസ്‌സിബിഎ സെറ്റുകൾ അണിഞ്ഞാണ് രക്ഷാപ്രവർത്തകർ കപ്പലിനുളളിൽ പ്രവേശിക്കുക.

വെള്ളവും പതയും രാസവസ്തുക്കളും പമ്പ് ചെയ്ത് ഉള്ളറകൾ തണുപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. തീയണയ്ക്കാൻ ആവശ്യമായ ഉപകരണങ്ങളും ജനറേറ്ററുകളും കപ്പലിലെത്തിച്ചിട്ടുണ്ട്. കപ്പലിന്‍റെ വോയേജ് ഡേറ്റ റെക്കോഡർ വീണ്ടെടുക്കാനുള്ള ശ്രമവും ഉടൻ തന്നെയുണ്ടാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com