ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ആദ്യ കേസ് കോട്ടയത്ത്; മേക്കപ്പ് മാനേജർക്കെതിരേ എഫ്ഐആർ

അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്
first case on the basis of hema committee report in kottayam
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ആദ്യ കേസ് കോട്ടയത്ത്file image
Updated on

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പൊൻകുന്നം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത കേസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നൽകുകയായിരുന്നു.ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പൊലീസിൽ പരാതിയുമായെത്തുന്നത്.

Trending

No stories found.

Latest News

No stories found.