സംസ്ഥാനത്ത് മത്സ്യ വില കുതിക്കുന്നു; 300 കടന്ന് മത്തിവില

ട്രോളിങ് നിരോധനത്തിനു പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വില ഇങ്ങനെ കുതിക്കാൻ കാരണമെന്നാണ് വിവരം
fish prices increased in kerala
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതോടെ മത്സ്യ വില കുതിക്കുകയാണ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതോടെ മത്സ്യ വില കുതിക്കുകയാണ്. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഇന്ന് ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപയ്ക്ക് മുകളിൽ വരെയെത്തി. ട്രോളിങ് നിരോധനത്തിനു പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വില ഇങ്ങനെ കുതിക്കാൻ കാരണമെന്നാണ് വിവരം.

വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം. 2 മാസത്തോളം നീണ്ട ട്രോളിങ് നിരോധനം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ കാലയളവിൽ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com