ആലപ്പുഴയിൽ മത്സ്യ തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

രാവിലെ മീൻ പിടിക്കാൻ പോയ സുധീഷ് നേരം വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല
ആലപ്പുഴയിൽ മത്സ്യ തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മത്സ്യ തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ സ്വദേശി തഴുപ്പിൽ സുധീഷ് (45) ആണ് മരിച്ചത്.

രാവിലെ മീൻ പിടിക്കാൻ പോയ സുധീഷ് നേരം വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളക്കെട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നീർക്കാക്കയെ തുരത്തുന്നതിനായി കെട്ടിയ ക‍യറിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Trending

No stories found.

Latest News

No stories found.