വള്ളം പുലിമുട്ടിലിടിച്ച് തകർന്നു; മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്

വള്ളത്തിൽ ഉ‌ണ്ടായിരുന്നവർ ഇടിയുടെ ആഘാതത്തിൽ കടലിലേക്ക് തെറിച്ചു വീണു.
Fishermen injured after Cheruvalalam boat partially collapses after hitting a levee

ശക്തികുളങ്ങര തുറമുഖം

Updated on

കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിനടുത്ത് മത്സ്യബന്ധന വള്ളം പുലിമുട്ടിലിടിച്ച് ഭാഗികമായി തകർന്ന് ആറ് മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ 9.30 നാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നപരുണപുത്രൻ എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വളളത്തിൽ ഉ‌ണ്ടായിരുന്നവർ കടലിൽ തെറിച്ച് വീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രജിത്ത് (40), രാജീവ് (44), ചെറിയഴീക്കല്‍ സ്വദേശികളായ ഷണ്‍മുഖന്‍ (46), സുജിത്ത് (42), അമ്പലപ്പുഴ കരൂര്‍ സ്വദേശികളും സഹോദരങ്ങളുമായ അഖില്‍ (24) അഭിനന്ദ് (22) എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com