ആലപ്പുഴയിൽ മത്സ‍്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു
representative image
Kerala
ആലപ്പുഴയിൽ മത്സ‍്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി; തെരച്ചിൽ തുടരുന്നു
പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്
അമ്പലപ്പുഴ: മത്സ‍്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്. അമ്പലപ്പുഴയിലെ തോട്ടപ്പള്ളി പൊഴിയിൽ നിന്നും മത്സ‍്യബന്ധനത്തിനായി കടലിലിറക്കിയ പമ്പാ ഗണപതിയെന്ന വള്ളമാണ് ശനിയാഴ്ച പുലർച്ചയോടെ അപകടത്തിൽപ്പെട്ടത്.
ഏഴുപേരുണ്ടായിരുന്ന വള്ളത്തിൽ ചിലർ നീന്തി രക്ഷപ്പെട്ടു. അടുത്തുള്ള വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പരുക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാണാതായ തൊഴിലാളിക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.

