പൊന്നാനിയിൽ മീന്‍പിടുത്തവള്ളത്തിൽ വീണ്ടും ഉല്ലാസയാത്ര; ബോട്ടിൽ കുട്ടികൾ ഉൾപ്പടെ 8 പേർ

മീന്‍ പിടിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്.
പൊന്നാനിയിൽ മീന്‍പിടുത്തവള്ളത്തിൽ വീണ്ടും ഉല്ലാസയാത്ര; ബോട്ടിൽ കുട്ടികൾ ഉൾപ്പടെ 8 പേർ
Updated on

മലപ്പുറം: താനൂർ ബോട്ടപകടത്തിന്‍റെ നീറുന്ന ഓർമ്മകൾ മായും മുന്‍പ് മലപ്പുറത്ത് വീണ്ടും ചെറുവള്ളത്തിൽ ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 8 പേരുമായി മീന്‍ പിടിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടേതാണ് വള്ളം.

താനൂർ ബോട്ട് അപകടത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് വീണ്ടും ഉല്ലാസയാത്ര. മത്സബന്ധനത്തിന് മാത്രമുപയോഗിക്കുന്ന ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവീസ് നടത്തിയത്. ഉടമയോടുമ തൊഴിലാളികളോടും ഹാജരാകാന്‍ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com