മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു ഒരു മരണം, 2 പേർക്ക് പരുക്ക്

അഞ്ചുതെങ്ങ് സ്വദേശികൾ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്
fishing boat overturned in muthalapozhi
fishing boat overturned in muthalapozhi

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രാഹം ആണ് മരിച്ചത്. മൂന്നു പേരെ രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ എബ്രാഹിമിനെ ഉടൻ‌തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റവർ ചികത്സയിൽ തുടരുകയാണ്.

അഞ്ചുതെങ്ങ് സ്വദേശികൾ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിന് പോയി തിരികെ വരുന്ന വളി ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റൈനിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com