
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധ
മലപ്പുറം: മലപ്പുറത്ത് അഞ്ചര വയസുകാരിക്ക് പേവിഷബാധ. പ്രതിരോധ വാക്സിനെടുത്ത കുട്ടിക്കാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിലവിൽ കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.
മാർച്ച് 29 നായിരുന്നു കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടർന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. തലയ്ക്കും കാലിനുമായിരുന്നു തെരുവുനായയുടെ കടിയേറ്റത്.
അന്നേ ദിവസം 7 പേർക്ക് കടിയേറ്റിരുന്നു. തലയ്ക്ക് കടിയേറ്റാൽ പേവിഷബാധ ഉണ്ടായേക്കാമെന്നാണ് ഡോക്റ്റർമാർ പറയുന്നത്.