മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തെ പിന്തുടർന്ന 5 പേർ അറസ്റ്റിൽ

രജിസ്ട്രേഷന്‍ നമ്പറില്ലാത്ത കാറിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. കാറില്‍ നിന്ന് വോക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.
Five people arrested for following Chief Minister Pinarayi Vijayan's motorcade

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റിൽ

Updated on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു.

രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കാത്ത കാറിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍ നിന്ന് വോക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com