ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്
five year old boy died of fever in idamalakudi idukki

കാർത്തിക്ക്

Updated on

അടിമാലി: ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശി മൂർത്തി , ഉഷ ദമ്പതികളുടെ അഞ്ചുവയസുകാരൻ കാർത്തിക്ക് ആണ് മരിച്ചത്.

അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതിനാൽ കുട്ടിയെ അടിമാലിയിലേക്ക് മാറ്റാൻ പറയുകയായിരുന്നു.

അടിമാലി താലൂക്കാശുപത്രിയിലേക്കത്തും വഴി കുട്ടി മരണത്തിന് കീഴടങ്ങി. കാട്ടിലൂടെ ചുമന്നാണ് കുഞ്ഞിന്‍റെ മൃതദേഹം തിരികെ വീട്ടിലേക്ക് എത്തിച്ചത്. മൃത​ദേഹം സംസ്കരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com