'മാറ്റത്തിനായി മാത‍്യു കുഴൽനാടൻ കെപിസിസി പ്രസിഡന്‍റാകട്ടെ'; പുതുയുഗ കോൺഗ്രസിന്‍റെ പേരിൽ ഫ്ലക്സ് ബോർഡുകൾ

പാലക്കാട് നഗരത്തിലാണ് വ‍്യാപകമായി ഫ്ക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടത്
flex board at palakkad that demands mathew kuzhalnadan should be made kpcc president

ഫ്ലക്സ് ബോർഡുകൾ

Updated on

പാലക്കാട്: മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത‍്യു കുഴൽനാടനെ കെപിസിസി പ്രസിഡന്‍റാക്കണമെന്ന ആവശ‍്യം അണികളിൽ ശക്തമാകുന്നു. ഇതേത്തുടർന്ന് പാലക്കാട് നഗരത്തിൽ വ‍്യാപകമായി ഫ്ക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടു. മാറ്റത്തിനായി മാത‍്യു കുഴൽനാടൻ കെപിസിസി പ്രസിഡന്‍റാകട്ടെയെന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.

പുതുയുഗ കോൺഗ്രസിന്‍റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പുനസംഘടന ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഫ്ലക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. നിലവിലെ കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫ് റവന‍്യു മന്ത്രിയായി അധികാരമേറ്റെടുത്തതോടെയാണ് പുതിയ കെപിസിസി പ്രസിഡന്‍റ് വേണമെന്ന ആവശ‍്യം ശക്തമായത്.

logo
Metro Vaartha
www.metrovaartha.com