'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ"; കണ്ണൂരിൽ കെ. മുരളീധരനുവേണ്ടി ഫ്ലക്സ്

രാവിലെ മാധ്യമങ്ങളെ കണ്ട മുരളീധരൻ 'മുഖ്യമന്ത്രി പട്ടികയിൽ തന്‍റെ പേര് വിട്ട് പോയതായിരിക്കും' എന്ന് പരിഹാസ രൂപേണ പറഞ്ഞിരുന്നു
flex board in kannur k muraleedharan

'നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ"; കണ്ണൂരിൽ കെ. മുരളീധരനുവേണ്ടി ഫ്ലക്സ്

Updated on

കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായിരിക്കെ കെ. മുരളീധരന് വേണ്ടി ബാനറുകൾ. 'നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ' എന്നെഴുതിയ ബാനറുകളാണ് കണ്ണൂർ പഴയങ്ങാടിയിൽ ഉയർന്നത്.

കോൺഗ്രസ് മുഖ്യമന്ത്രി തർക്കം കടുക്കുകയാണ്. അതിനിടെയാണ് കൂട്ടത്തിലേക്ക് മുരളീധരന്‍റെ പേരുകൂടി ഉയരുന്നത്. രാവിലെ മാധ്യമങ്ങളെ കണ്ട മുരളീധരൻ 'മുഖ്യമന്ത്രി പട്ടികയിൽ തന്‍റെ പേര് വിട്ട് പോയതായിരിക്കും' എന്ന് പരിഹാസ രൂപേണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിൽ ബാനർ ഉയർന്നിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com