തൂണിലും തുരുമ്പിലും ദൈവം, മണ്ണിലും ജനമനസിലും സഖാവ്; പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡ്

കണ്ണൂരിലെ സിപിഎമ്മിന്‍റെ ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്
Flex boards again praising P Jayarajan

തൂണിലും തുരുമ്പിലും ദൈവം, മണ്ണിലും ജനമനസിലും സഖാവ്; പി. ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ്

Updated on

കണ്ണൂർ: കണ്ണൂരിൽ സിപിഎം നേതാവ് പി. ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡ്. ആർവി മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർ‌ഡുകൾ ഉയർന്നത്.

"തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞു നിൽക്കും ഈ സഖാവ്, PJ'' എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.

സിപിഎമ്മിനെ ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം പി. ജയരാജയൻ മടങ്ങിയെത്താനിരിക്കെയാണ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. എന്നാൽ, വ്യക്തികേന്ദ്രീകൃത പ്രചാരണങ്ങൾക്ക് സിപിഎം നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com