പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

മുന്നറിയിപ്പില്ലാതെ മംഗളൂരുവില്‍ ലാന്‍ഡ് ചെയ്ത ദോഹ – കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
Flights cancelled from Karipur due to bad weather
air indiafile image

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ 3 വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റിയാദ്, അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്.

ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം. വിമാനം 4 മണിക്കൂര്‍ വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെന്നും പിന്നീട് അത് നീണ്ടുപോവുകയായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലായെന്നാണ് യാത്രക്കാര്‍ പറയുന്നത്. നൂറിലധികം യാത്രക്കാരായിരുന്നു പ്രതിഷേധിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്നതോടെ വിമാനങ്ങൾ റദ്ദാക്കുകയായിരുന്നു.

അതേസമയം മുന്നറിയിപ്പില്ലാതെ മംഗളൂരുവില്‍ ലാന്‍ഡ് ചെയ്ത ദോഹ – കോഴിക്കോട് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കാലാവസ്ഥ മോശമായതിനാല്‍ കോഴിക്കോടും കണ്ണൂരിലും വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടർന്ന് രാത്രി മുതല്‍ യാത്രക്കാര്‍ വിമാനത്തില്‍ തുടരുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com