മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
Flooding at Karuvarakundu Malappuram

മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ

Updated on

മലപ്പുറം: കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. ശക്തമായ കുത്തൊഴുക്കുമൂലം ഒലിപ്പുഴ കരകവിഞ്ഞൊഴുകി. കൃഷിയിടങ്ങളിലടക്കം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിയതായാണ് വിവരം. പ്രദേശത്ത് നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും നിർദേശമുണ്ട്. കേരള തീരത്ത് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com