'അൻവർ വേണ്ടേ വേണ്ട'; ബേപ്പൂരിൽ പി.വി. അൻവറിനെതിരേ ഫ്ലെക്സ് ബോർഡുകൾ

ഞായറാഴ്ച രാവിലെയോടെയാണ് ബേപ്പൂരിൽ അൻവറിനെതിരേ ഫ്ലെക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടത്
flux board against p.v. anvar in beypore

പി.വി. അൻവർ

Updated on

കോഴിക്കോട്: ബേപ്പൂരിൽ തൃണമൂൽ കോൺ‌ഗ്രസ് നേതാവ് പി.വി. അൻവറിനെതിരേ ഫ്ലെക്സ് ബോർഡുകൾ. ബേപ്പൂരിന്‍റെ മണ്ണിൽ അൻവർ വേണ്ടേ വേണ്ട എന്നാണ് ഞായറാഴ്ച രാവിലെയോടെ പ്രത‍്യക്ഷപ്പെട്ട ഫ്ലെക്സ് ബോർഡുകളിൽ കാണാൻ സാധിക്കുന്നത്.

നേരത്തെ പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ‌ ബേപ്പൂരിൽ മത്സരിക്കണമെന്ന് തരത്തിൽ അൻവർ പ്രഖ‍്യാപനം നടത്തിയിരുന്നു.

ഇതിനു പിന്നാലെ അൻവറിലെ അനുകൂലിച്ചും ഫ്ലെക്സ് ബോർഡുകൾ ഉയർന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് അൻവറിനെതിരേ ഫ്ലെക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. ബേപ്പൂരിൽ അൻവറിന് സീറ്റ് അനുവദിച്ചേക്കുമെന്നും ഇതു സംബന്ധിച്ച് യുഡിഎഫുമായി അനൗദ‍്യോഗിക ചർച്ച നടന്നതുമായും സൂചനയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com