മുഖ‍്യമന്ത്രി പ്രഖ‍്യാപനം വരും മുൻപേ നെട്ടൂരിൽ സതീശനു വേണ്ടി ഫ്ലക്സ്

‌നെട്ടൂരിലെ ഐഎൻടിയുസിയുടെ പേരിലാണ് ഫ്ലക്സ്
flux board for v.d. satheesan at nettoor

വി.ഡി. സതീശൻ

Updated on

കൊച്ചി: സംസ്ഥാന മുഖ‍്യമന്ത്രി ആരെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ഔദ‍്യോഗികമായി തീരുമാനിക്കുന്നതിനു മുൻപേ നെട്ടൂരിൽ വി.ഡി. സതീശനു വേണ്ടി ഫ്ലക്സ് പ്രിന്‍റ് ചെയ്ത് അണികൾ. നെട്ടൂരിന്‍റെ അഭിമാനം നിയുക്ത മുഖ‍്യമന്ത്രി വി.ഡി. സതീശന് അഭിവാദ‍്യങ്ങളെന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.

‌നെട്ടൂരിലെ ഐഎൻടിയുസിയുടെ പേരിലാണ് ഫ്ലക്സ്. മേയ് 14ന് കേരളത്തിന്‍റെ മുഖ‍്യമന്ത്രിയെ പ്രഖ‍്യാപിക്കുമെന്നും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള അവസാന ഘട്ട ചർച്ച പൂർത്തിയായതായും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com