പി.വി. അൻവറിനെ അനുകൂലിച്ച് ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ്

ടൗൺ ബോയ്സ് ആർമിയുടെ പേരിലാണ് ഫ്ലക്സ് ബോർഡ്
Flux board in hometown in favor of P.V. Anvar
പി.വി. അൻവർ
Updated on

മലപ്പുറം: സിപിഎം ബന്ധം ഉപേക്ഷിച്ച പി.വി. അൻവർ എംഎൽഎയെ അനുകൂലിച്ച് ജന്മനാട്ടിൽ ഫ്ലക്സ് ബോർഡ്. ടൗൺ ബോയ്സ് ആർമിയുടെ പേരിലാണ് ഫ്ലക്സ് ബോർഡ്. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ

ഐതിഹാസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്‍റെ മണ്ണില്‍ വീരചരിതം രചിച്ച പുത്തന്‍വീട് തറവാട്ടിലെ പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ കലര്‍പ്പില്ലാത്ത പോരാട്ടവീര്യം സിരകളില്‍ ആവാഹിച്ച് ഇരുള്‍മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തേക്ക് ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ട്

വിപ്ലവ സൂര്യനായി ജ്വലിച്ചുയര്‍ന്ന പി.വി. അന്‍വർ എംഎൽഎയ്ക്ക് ജന്മനാടിന്‍റെ അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ല്ക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്. പി.വി. അൻവർ എംഎൽഎ വിളിച്ചിട്ടുള്ള രാഷ്ട്രീയ വിശദീകരണ യോഗം ഞായറാഴ്ച്ച വൈകീട്ട് നടക്കാനിരിക്കെയാണ് അദേഹത്തെ അനുകൂലിച്ച് ഫ്ല്ക്സ് ബോർഡ് പ്രത‍്യക്ഷപ്പെട്ടത്.

Trending

No stories found.

Latest News

No stories found.