

'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്'; കണ്ണൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ. മുൻ മുഖ‍്യമന്ത്രി വി.എസ്. അച്ച‍്യുതാനന്ദനൊപ്പമുള്ള കുഞ്ഞികൃഷ്ണന്‍റെ ചിത്രമാണ് ഫ്ലക്സ് ബോർഡിൽ കാണാൻ സാധിക്കുന്നത്. നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട് എന്നാണ് ഫ്ലക്സ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അടുത്തിടെയാണ് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരേ കുഞ്ഞികൃഷ്ണന്‍ ആരോപണവുമായി രംഗത്തെത്തിയത്. മഝുസൂദനനും ചിലരും ചേർന്ന് രക്തസാക്ഷി ഫണ്ടിൽ നിന്ന് തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരേ ഗുരുതര ആരോപണം ഉയർത്തി രംഗത്തെത്തിയത്. എന്നാൽ കുഞ്ഞികൃഷ്ണൻ ആരോപണം സിപിഎം നേതാക്കൾ തള്ളി. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കോടാലിക്കൈ ആയി മാറിയെന്ന് എം.വി. ജയരാജൻ ആരോപിച്ചു. യാതൊരു തരത്തിലുള്ള ധനാഹരണവും നടത്തിയിട്ടില്ലെന്നും ജയരാജൻ പ്രതികരിച്ചു.