'നിങ്ങൾക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം ഈ നേതാവിനെ' മുരളീധരന് പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ

കെപിസിസി അധ്യക്ഷന്‍റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെ താൻ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു
'നിങ്ങൾക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം ഈ നേതാവിനെ' മുരളീധരന് പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ
Updated on

കോഴിക്കോട്: നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരന് പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നു. "നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ" എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കോഴിക്കോട് പ്രത്യക്ഷപ്പെട്ടു.

കെപിസിസി അധ്യക്ഷന്‍റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെ താൻ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോഴിക്കോട് നഗരത്തിൽ കോൺഗ്രസ് പോരാളികൾ എന്ന പേരിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com