നീലേശ്വരത്ത് ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികിത്സ തേടിയത്
Representative Image
Representative Image

കാസർഗോഡ്: നീലേശ്വരം പാലായിലെ തറവാട്ടിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ ഭക്ഷ്യവിഷബാധ. അന്നദാനത്തില്‍ പങ്കെടുത്ത അമ്പതോളം പേര്‍ അവശതയെ തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ചികിത്സ തേടിയത്. അന്നദാനമായ സദ്യ കഴിച്ചതിനു പിന്നാലെ ഛർദ്ദി, തലകറക്കം, ക്ഷീണം, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഹോസ്പിറ്റലേക്ക് മാറ്റുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ല.

Trending

No stories found.

Latest News

No stories found.