ലക്കടിയിൽ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി

ചോറും ബിരിയാണിയും ബീഫുമാണ് ഇവർ കഴിച്ചത്
ലക്കടിയിൽ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി

കൽപ്പറ്റ: ലക്കടിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കോഴിക്കോട് മാവൂർ വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭക്ഷണം കഴിച്ച് അമ്പലവയലിലെ ഇവരുടെ റിസോർട്ടിൽ എത്തിയതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതിൽ പതിനൊന്നുകാരി ആരാധ്യയ്ക്ക് വലിയ രീതിയിൽ ബാധിച്ചതിനാൽ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് മാറ്റേണ്ടിവന്നു. ചോറും ബിരിയാണിയും ബീഫുമാണ് ഇവർ കഴിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com