

തിരുവനന്തപുരത്ത് 50 ഓളം പേർക്ക് ഭക്ഷ‍്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു
representative image
തിരുവനന്തപുരം: ശ്രീകാര‍്യത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 50 ഓളം പേർക്ക് ഭക്ഷ‍്യവിഷബാധയേറ്റു. ഇതേത്തുടർന്ന് ഹോട്ടൽ കോർപ്പറേഷന്‍ പ്രവർത്തകർ അടപ്പിച്ചു.
ഭക്ഷ‍്യവിഷബാധയേറ്റവർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതെങ്കിലും ചൊവ്വാഴ്ചയോടെയാണ് ആരോഗ‍്യപ്രശ്നങ്ങളുണ്ടായത്.