മെസിയുടെ പേരിലുള്ള ഫുട്ബോൾ സ്പോൺസർ തട്ടിപ്പ്; മുൻ മന്ത്രി അബ്ദുറഹ്മാനെ 4 മണിക്കൂർ ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരത്ത് നിന്നുള്ള എസ്ഐടി സംഘം മലപ്പുറത്ത് എത്തി നാല് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്
Lionel Messi, V. Abdurahiman

ലയണൽ മെസി, വി. അബ്ദുറഹിമാൻ

Updated on: 

തിരുവനന്തപുരം: അർ‌ജന്‍റീനൻ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് നിന്നുള്ള എസ്ഐടി സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി നാല് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

സ്പെയിനിലേക്കുള്ള യാത്ര, സ്പോൺസറെ കണ്ടെത്തിയ രീതി, മന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചത്. കേസിലെ മുഖ്യ പ്രതിയായ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലും ചാനലിന്‍റെ ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായും സ്പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തുകളും ഇമെയിൽ രേഖകളും പരിശോധനയിൽ കണ്ടെടുത്തിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയെ ചോദ്യം ചെയ്തത്. സംഭവത്തിൽ മന്ത്രി വഴിവിട്ട് സഹായിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

logo
Metro Vaartha
www.metrovaartha.com