മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ. അഷ്റഫ് വാഹനാപകടത്തിൽ മരിച്ചു

സ്കൂട്ടറിൽ വൈകിട്ട് അഞ്ചേകാലോടെ വരികയായിരുന്ന അഷ്റഫ് കാറിൽ തട്ടി റോഡിലേക്ക് മറിഞ്ഞ് വീഴുകയും കോൺക്രീറ്റ് മിക്സിങ് ലോറി കയറിയിറങ്ങി തൽക്ഷണം മരിക്കുകയുമായിരുന്നു
ടി.കെ. അഷ്റഫ്
ടി.കെ. അഷ്റഫ്

ഏലൂർ: മുൻ ദേശീയ കബഡി താരവും ഫുട്ബോൾ താരവുമായ ഏലൂർ പുതിയ റോഡിന് സമീപം തേൻകുഴിയിൽ അഷ്റഫ് (62) വാഹനാപകടത്തിൽ മരിച്ചു.ഏലൂർ ഫാക്ട് ജീവനക്കാരനാ യിരുന്ന ഇദ്ദേഹം ഫാക്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്നു. ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഫാക്ട് ഫുട്ബോൾ ടീം നിരവധി ടൂർണമെൻറിൽ പങ്കെടുത്ത് ചാമ്പ്യന്മാർ ആയിട്ടുണ്ട്. ഏലൂർ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമി കോച്ചാണ് .

കളമശേരി എച്ച്.എം.ടി. കവലയിൽ ശനിയാഴ്ച വൈകിട്ട് 5.15നോടെയായിരുന്നു അപകടം.എൻ.എ.ഡി. റോഡിൽ നിന്നും പ്രീമിയർ ഭാഗത്തേക്ക് തിരിയുന്നതിനായി അഷറഫ് സ്കൂട്ടർ നിർത്തിയിട്ടിരിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചതിനെ തുടർന്ന് അഷ്റഫ് റോഡിലേക് വീഴുകയും ദേശീയപാതയിൽ പ്രീമിയർ ഭാഗത്ത് നിന്നും എച്ച്.എം.ടി. ഭാഗത്തേക്ക് വരികയായിരുന്ന കോൺക്രീറ്റ് മിക്സർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.

ഭാര്യ: ഷംല. മക്കൾ: ആഷിം, ആഷ്മി. മരുമക്കൾ : വസീബ്, സിനീജ. ഖബറടക്കം ഞായറാഴ്ച 11.00ന് ഏലൂർ തെക്കേപ്പുറം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com