പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞത്തെ വിദേശനിഷേപം എൽഡിഎഫിന്‍റെ നേട്ടമെന്ന് ദേശാഭിമാനിയിൽ വാർത്ത. ബുധനാഴ്ച ഇറങ്ങിയ പത്രത്തിന്‍റെ ഒന്നാം പേജിലും ഓൺലൈനിലുമാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. എന്നാൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ വാർത്ത നീക്കി. ഓൺലൈനിൽ നിന്നാണ് വാർത്ത നീക്കം ചെയ്തത്.
എൽഡിഎഫിന്‍റെ നേട്ടമായാണ് പത്രത്തിന്‍റെ ആദ്യ പേജിൽ തന്നെ വാർത്ത നൽകിയിരുന്നത്. വിദേശനിക്ഷേപം വന്നത് എൽഡിഎഫിന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഫലമെന്നാണ് വർത്തയിൽ പറയുന്നത്. പിന്നാലെയാണ് സഭയിൽ ചർച്ചയ്ക്കിടെ വിദേശനിഷേപത്തിൽ പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചത്.
അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാൻ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിലാണ് പ്രതിപക്ഷം നിയമസഭയിൽ ആശങ്ക പ്രകടിപ്പിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷാ മേഖലയായാണ് കേന്ദ്രം വിഴിഞ്ഞത്തെ കാണിന്നതെന്നും 26 ശതമാനത്തിൽ കൂടുതൽ സ്വകാര്യ നിഷേപം നടത്തരുതെന്ന നിബന്ധനയും പിണറായി ഓർമിപ്പിച്ചിരുന്നു.