വർക്കലയിൽ വിദേശ പൗരന് ക്രൂരമർദനം; ഗുരുതര പരുക്ക്

ടൂറിസം പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്
foreigner brutally beaten while bathing at varkala beach

ഗ്രീസ് സ്വദേശി റോബർട്ട്

Updated on

തിരുവനന്തപുരം: വർക്കലയിൽ വിദേശ പൗരന് ക്രൂരമർദനം. ബീച്ചിൽ കുളിക്കാനിറങ്ങിയ ഗ്രീസ് സ്വദേശി റോബർട്ടിനാണ് മർദനമേറ്റത്. ഇയാളെ ടൂറിസം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം റോബർട്ടിന്‍റെ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഫോൺ അന്വേഷിച്ചെത്തിയതായിരുന്നു റോബർട്ട്. അതിനിടെ കുളിക്കാനായി ബീച്ചിൽ ഇറങ്ങാൻ വാട്ടർ സ്പോർട്സ് നടത്തിപ്പകാരായ തൊഴിലാളികൾ സമ്മതിച്ചില്ല.

ഇതേ തുടർന്ന് നടന്ന വാക്കു തർക്കം കൈയേറ്റത്തിലേക്ക് കടക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ വാട്ടർ സ്പോർട്സ് തൊഴിലാളികൾ പിന്മാറുകയായിരുന്നു. റോബർട്ടിന്‍റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ഇയാൾ നിലവിൽ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com