മൂന്നാറിൽ കണ്ടത് കരിമ്പുലിയെയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

ജർമ്മനിയിൽനിന്നുള്ള വിനോദ സഞ്ചാര സംഘവുമായി പോയ ടൂറിസ്റ്റ് ഗൈഡാണ് വെള്ളിയാഴ്ച കരിമ്പുലിയെ കണ്ടത്
മൂന്നാറിൽ കണ്ടത് കരിമ്പുലിയെയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

ഇടുക്കി: മൂന്നാർ സെവൻമല എസ്റ്റേറ്റിന് സമീപം കണ്ടത് കരിമ്പുലിയെ തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. ജർമ്മനിയിൽനിന്നുള്ള വിനോദ സഞ്ചാര സംഘവുമായി പോയ ടൂറിസ്റ്റ് ഗൈഡാണ് വെള്ളിയാഴ്ച കരിമ്പുലിയെ കണ്ടത്.

ഇയാൾ മൊബൈലിൽ പകർത്തിയ ദൃശങ്ങൾ പരിശോധിച്ചതിലൂടെയാണ് കണ്ടത് കരിമ്പുലിയെ ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്. മൂന്ന് മാസം മുമ്പ് ചൊക്കനാട് ഭാഗത്തും കരിമ്പുലിയെ കണ്ടിരുന്നു. ഈ പുലിയെ തന്നെയാണ് കഴിഞ്ഞ ദിവസം കണ്ടതെന്നാണ് നിഗമനം. പുലിയെ കണ്ടെത്താനുള്ള നടപടികൾ ആലോചിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com