തത്തയെ കൂട്ടിലിട്ട് വളർ‌ത്തി; വീട്ടുടമസ്ഥനെതിരേ വനംവകുപ്പ് കേസെടുത്തു

വയലിൽ നിന്ന് കെണിവച്ച് പിടികൂടിയ തത്തയെ വളർത്തിയതിനാണ് കേസെടുത്തിരിക്കുന്നത്
Forest Department files case against homeowner for keeping parrot in cage

തത്തയെ കൂട്ടിലിട്ട് വളർ‌ത്തി; വീട്ടുടമസ്ഥനെതിരേ കേസെടുത്ത് വനംവകുപ്പ്

പ്രതീകാത്മക ചിത്രം

Updated on

കോഴിക്കോട്: തത്തയെ വളർത്തിയതിന് വീട്ടുടമസ്ഥനെതിരേ കേസെടുത്ത് വനംവകുപ്പ്. കോഴിക്കോട് നരിക്കുനി ഭാഗത്തുളള വയലിൽ നിന്ന് കെണിവച്ച് പിടികൂടിയ തത്തയെ വളർത്തിയതിനാണ് കേസെടുത്തത്. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കിലെന്ന വീട്ടിൽ നിന്നാണ് കൂട്ടിലടച്ച് വളർത്തിയ തത്തയെ താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും കസ്റ്റഡിയിലെടുത്തത്.

റേഞ്ച് ഫോറസ്റ്റ് ഓഫിസർ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ കെ.കെ. സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ നിധിൻ, നീതു, തങ്കച്ചൻ, സതീഷ് കുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com