പാലക്കാട്ട് വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ച കാട്ടുപന്നികളെ വെടിവച്ചു കൊന്നു

ഇവരുടെ നില ആശങ്കാജനകമാണെന്നാണ് വിവരം.
forest department killed wild boar attacked in palakkad
forest department killed wild boar attacked in palakkad
Updated on

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് വീട്ടമ്മയുടെ കാൽ കടിച്ചുമുറിച്ച കാട്ടുപന്നികളെ വെടിവച്ചു കൊന്ന് വനം വകുപ്പ്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പന്നികള്‍ പിടിയിലായത്. വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ കാട്ടുപന്നികളെയും വെടിവെച്ചു കൊന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ തത്ത തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

ഇന്നലെ രാവിലെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപന്നികൾ ആക്രമിച്ചത്. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി കടി വിട്ടത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് വിവരം. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ആദ്യമായാണ് ഒരു മനുഷ്യനെ കാട്ടുപന്നി ആക്രമിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com