അരിക്കൊമ്പനെ ശനിയാഴ്ച തളയ്ക്കും: പദ്ധതി തയാറായി

ആ​​ന​​യെ മ​​യ​​ക്കു​​വെ​​ടി​​വ​​ച്ചു പി​​ടി​​കൂ​​ടി കോ​​ട​​നാ​​ടെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളെ​​ല്ലാം വ​​നം​​വ​​കു​​പ്പ് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്
അരിക്കൊമ്പനെ ശനിയാഴ്ച തളയ്ക്കും: പദ്ധതി തയാറായി

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യം ശനിയാഴ്ച വെളുപ്പിനു നാലു മണിക്ക് ആരംഭിക്കും. ഇതിനു മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. കൊമ്പനെ തളയ്ക്കുന്നതു കാണാനായി ജനങ്ങൾ കൂട്ടം കൂടന്നതു തടയാനാണു നിരോധനാജ്ഞ. ഇതു സംബന്ധിച്ച് ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു.

ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിൽ 24-നു മോക്ക് ഡ്രിൽ നടത്തും. ശനിയാഴ്ച്ചത്തെ ശ്രമം വിജയിച്ചില്ലെങ്കിൽ രണ്ടാമത്തെ ശ്രമം 26-നു നടത്താനും തീരുമാനമായിട്ടുണ്ട്. 71 അംഗങ്ങളുള്ള പതിനൊന്നു ടീമുകളാണു അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യസംഘത്തിലുള്ളത്. നാലോളം കുങ്കിയാനകളുടെ സഹായത്തോടെയാണു ദൗത്യം. പ്രദേശത്തെ 301 കോളനി ഒഴിപ്പിക്കണോ എന്നതിൽ നാളെ തീരുമാനമെടുക്കും.

സി​​മ​​ന്‍റ് പാ​​ല​​ത്തി​​നു സ​​മീ​​പം മു​​ൻ​​പ് അ​​രി​​ക്കൊ​​മ്പ​​ൻ മൂ​​ന്നു ത​​വ​​ണ ത​​ക​​ർ​​ത്ത വീ​​ട്ടി​​ൽ താ​​ത്കാ​​ലി​​ക റേ​​ഷ​​ൻ ക​​ട​​ക്കൊ​​പ്പം താ​​മ​​സ​​മു​​ള്ള വീ​​ടും സ​​ജ്ജീ​​ക​​രി​​ച്ച് ഇ​​വി​​ടേ​​ക്ക് ആ​​ന​​യെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​ണ് വ​​നം​​വ​​കു​​പ്പി​​ന്‍റെ ആ​​ലോ​​ച​​ന. അ​​രി​​ക്കൊ​​മ്പ​​ന്‍റെ സ്ഥി​​രം സ​​ഞ്ചാ​​ര പാ​​ത​​യി​​ലാ​​ണ് ഈ ​​വീ​​ട്. ആ​​ന​​യെ മ​​യ​​ക്കു​​വെ​​ടി​​വ​​ച്ചു പി​​ടി​​കൂ​​ടി കോ​​ട​​നാ​​ടെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളെ​​ല്ലാം വ​​നം​​വ​​കു​​പ്പ് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. ആനയെ കോടനാട്ടേക്കു കൊണ്ടു പോകുന്ന വഴിയിലും ഗതാഗാത നിയന്ത്രണം ഏർപ്പെടുത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com