'ആവശ്യമെങ്കിൽ മയക്കുവെടി, കർണാടകയുടെ സഹായവും തേടും': മന്ത്രി എ.കെ. ശശീന്ദ്രൻ

മയക്കുവെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.
എ.കെ. ശശീന്ദ്രൻ
എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലിറങ്ങിയ ഒറ്റയാനെ കാടു കയറ്റാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി ശശീന്ദ്രന്‍. ആവശ്യമെങ്കിൽ ആനയെ മയക്കുവെടി വയക്കാന്‍ നർദേശം നൽകിയിട്ടുണ്ടെന്നും ആനയെ കാടുകയറ്റാന്‍ കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി രാവിലെ അറിയിച്ചു.

ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ മയക്കുവെടി വെക്കൽ സാധ്യമല്ല. മയക്കുവെടി വെക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. കർണാകയിൽ നിന്നും പിടികൂടി റോഡിയോ കോളർ ഘടിപ്പിച്ച ആനയെ മാനന്തവാടിയിൽ എത്തിയിട്ടുള്ളത്. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും വനംവകുപ്പും നൽകുന്ന ജാഗ്രതാ നിർദേശം പാലിക്കാന്‍ ജനങ്ങൾ തയാറാവണമെന്നും മന്ത്രി കൂട്ടിചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com